നോക്കൗട്ടിൽ കേപ് വർദെ അർജന്റീനയെ തോൽപ്പിക്കുമെന്ന് വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ സ്‌കോർ ചെയ്യാതിരിക്കാൻ താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് വൈറൽ ആയ വ്യക്തിയാണ് ഘാനയിൽ നിന്നുള്ള ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഹാരി കെയ്ൻ തനിക്ക് ലഭിച്ച മികച്ച അവസരങ്ങൾ കൂടി തുലച്ചതോടെ നാന ക്വാകു ബോൺസാം സമൂഹമാധ്യമങ്ങളിൽ വൈറലായി. ജൂൺ നാലിന് പുലർച്ചയെ 3:30 നാണ് അർജന്റീന- കേപ് വർദെ മത്സരം. ഈ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുമെന്ന് നേരത്തെ നാന ക്വാകു ബോൺസാം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണിപ്പോൾ അർജന്റീന പുറത്താവുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച നാന ക്വാകു ബോൺസാം, 1992-ൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്.ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളും പിന്തുടരുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവർ അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ്.
അർജന്റീനയെ കേപ് വർദെ നോക്കൗട്ടിൽ പുറത്താക്കും..’; പ്രവചനവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം
