പ്രതീക്ഷ പങ്കുവച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്

കാറപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി തങ്ങൾ ഈ ലോകകപ്പ് നേടുമെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇപ്പോഴത്തെ പോർച്ചുഗൽ ടീം നേടിയ നേട്ടങ്ങളിൽ ഡിയോഗോ ജോട്ടയും പങ്കാളിയായിരുന്നെന്നും മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ നേടാനും ജോട്ട പ്രചോദനമാണെന്നും റോബർട്ടോ മാർട്ടിനെസ്സ് പ്രസ് മീറ്റിനിടെ പറഞ്ഞു. തീർച്ചയായും എല്ലാ ദിവസവും പ്രയാസകരമാണ്. പരിശീലനത്തിനിടെ പോലും പലപ്പോഴും ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ മനസ്സിലേക്ക് തിരികെയെത്താറുണ്ട്, അദ്ദേഹത്തിന്റെ ചരമവാർഷികം മാത്രമാണ് ഏറ്റവും പ്രയാസകരമായ ദിവസം എന്ന് ഞാൻ പറയില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസരമായാണ് ഞാൻ കാണുന്നത്. ഈ ടീമിൽ ഞങ്ങൾ നേടിയ എല്ലാ നേട്ടങ്ങളുടെയും തുടക്കം ഡിയോഗോ ജോട്ടയോടൊപ്പമായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞങ്ങൾ നേഷൻസ് ലീഗ് കിരീടം നേടിയത്. ഞങ്ങൾക്ക് മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ ലക്ഷ്യമിടാനും പ്രചോദനവും വെളിച്ചവും പകരുന്ന പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിനായി ലോകകപ്പ് നേടുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം.” റോബർട്ടോ മാർട്ടിനെസ്സ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *