കൊച്ചി : നടൻ നന്ദമൂരി ബാലകൃഷ്ണയുടെ ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ അതിജീവന കഖ പങ്കുവയ്ക്കാൻ തനിക്കും ഒരവസരം നൽകിയ ബാലയ്യയ്ക്ക് നന്ദി പറഞ്ഞ മംമ്ത, ചില പോരാട്ടങ്ങൾ യാഥാർത്ഥ്യമാണെന്നും പ്രതീക്ഷ ഉറപ്പായും ഉണ്ടെന്നും പറഞ്ഞു. എൻടി രാമറാവു ആരംഭിച്ച ആശുപത്രിയാണ് മകൻ കൂടിയായ ബാലയ്യ ഏറ്റെടുത്ത് നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി പേർക്ക് ആശുപത്രി സഹായകമായി മാറുന്നുണ്ട്. “ജീവിതത്തിലെ ചില പോരാട്ടങ്ങൾ യഥാർത്ഥമാണ്. അത് ശാശ്വതമായിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ അതിനായി നമുക്ക് ദീർഘ സമയവും കഠിനവും മടുപ്പും ഒക്കെ അനുഭവപ്പെടും. കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസ്സിലാക്കുന്നില്ലെന്ന തോന്നലാണ്. ആ അവസ്ഥയിലൂടെ കടന്നു പോകാത്തതുകൊണ്ട്, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കുക എന്നത് പ്രയാസമാണ്. ഇവിടെയാണ്, ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ, ദരിദ്രരായ ആളുകൾ നടത്തുന്ന കഠിനമായ പോരാട്ടങ്ങളെ തിരിച്ചറിയുകയും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സകൾ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.
ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്
