കല്യാണി പ്രിയദർശനും രൺവീർ സിം​ഗും ഒന്നിക്കുന്ന സോംബി ചിത്രം വരുന്നു

ലോക എന്ന സിനിമയിലൂടെ 2025 ൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ. ധുരന്ദർ എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് രൺവീർ സിംഗ്. ഇപ്പോഴിതാ ഈ രണ്ട് താരങ്ങളും ഒരുമിക്കുന്ന ചിത്രം വരുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോംബി ചിത്രമായി ഒരുങ്ങുന്ന പ്രളയ് 300 കോടി ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ഓസ്‌ട്രേലിയയിൽ ആരംഭിക്കും.

ഡിസ്റ്റോപ്പിയൻ മുംബൈയിൽ ഒരു കൂട്ടം സോമ്പികളിൽ നിന്ന് അതിജീവനത്തിനായി പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

അതേസമയം, കല്യാണിയുടേതായി അവസാനം പുറത്തുവന്ന ലോകയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാൻ പോകുന്നത്. ഇതിൽ രണ്ടാം ഭാഗത്തിൽ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *