‘അമിത് ഷാ വോട്ട് പിടിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കുന്നു’; കെജ്‌രിവാൾ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം സമർപ്പിച്ചതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് അവിടെ സന്ദർശനം നടത്തിയില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി. അമിത് ഷാ ഇതുവരെ രാമക്ഷേത്രത്തിൽ പോയിട്ടില്ല. രാമക്ഷേത്രം സ്ഥാപിച്ചിട്ട് 891 ദിവസമായിട്ടും അദ്ദേഹം ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ല എന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.

രാമനെ പുകഴ്ത്താനും വോട്ട് ചോദിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കാനും കഴിയുന്ന വ്യക്തിയ്ക്ക് എന്തുകൊണ്ട് അവിടെ പോകാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. അമിത് ഷാ രാമനെ ദൈവമായി മാനിക്കുന്നുണ്ടോയെന്നു അങ്ങനെയെങ്കിൽ സംഭാവനകൊള്ള നടക്കില്ലായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. രാമനെ വ്യക്തിതാൽപര്യത്തിനാണ് ഉപയോഗിക്കുന്നത്. സനാതന ധർമ്മത്തെ വോട്ടിനും പദവിയ്ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിലെ വഴിപാടുകൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നവർക്ക് ദൈവഭയമില്ലെന്നും കെജ്രിവാൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *