തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റതിൽ വന്‍ ക്രമക്കേടെന്ന് ആരോപണം. കമ്പനി വാഹനമായിരുന്ന ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്ക്കെന്നാണ് കണ്ടെത്തല്‍.
2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
