‘വിഴിഞ്ഞം ഓഹരി കൈമാറ്റം വികസന സാധ്യതകൾ ഇല്ലാതാക്കും’: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിനെതിരെ വിമർശനമുന്നയിച്ച് പ്രതിപക്ഷം. ഓഹരകൈമാറ്റത്തിലൂടെ ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും വികസന സാധ്യതകൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണ് വിഴിഞ്ഞം. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്നപ്പോൾ അതീവ സുരക്ഷ സ്ഥലങ്ങളുമായിട്ടാണ് കേന്ദ്രസർക്കാർ കണ്ടതെന്നും മറ്റു കമ്പനികളുടെ കപ്പലുകൾ എത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

മത്സര സാധ്യത ചുരുങ്ങും. കേരളത്തിന്റെ വരുമാനം കുറയില്ലെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അതേസമയം ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി സർക്കാരുമായി ഒരു കത്തിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പത്ര വാർത്തയിലൂടെയാണ് സർക്കാർ വിവരം അറിയുന്നതെന്നും അദേഹം പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ അവർക്ക് ഉടമസ്ഥ അവകാശം മാറ്റാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചു. പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനം അവിടെയുണ്ടാവണം. വിഴിഞ്ഞത്ത് കുത്തക ഉണ്ടാവില്ല. എം എസ് സി എങ്ങനെ വിഴിഞ്ഞത്തെ ഉപയോഗപ്പെടുത്തുമെന്ന് പരിശോധിക്കണമെന്നും നിക്ഷേപങ്ങളെ പ്രമോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *