പവാർ NDAയിലേക്കോ?

ന്യൂഡൽഹി: എൻസിപി എൻഡിഎയിലേക്കെന്ന ഊഹാപോഹം ശക്തമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ഓഫീസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാറും അദ്ദേഹത്തിന്റെ പാർട്ടിയിലെ എംഎൽഎമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് ഏറ്റവും ഒടുവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ കൂടിക്കാഴ്ച തികച്ചും ആകസ്മികമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പുനഃസംഘടനയുമായി ബന്ധപ്പെട്ടതല്ലെന്നും എൻസിപി യിലെയും എൻഡിഎയിലേയും നേതാക്കൾ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ശരദ് പവാർ മഹാരാഷ്ട്ര നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നു. കമ്മിറ്റി യോഗം അവസാനിച്ചതിനുശേഷം, പവാർ ഏക്നാഥ് ഷിൻഡെയെ അദ്ദേഹത്തിന്റെ ചേംബറിൽ സന്ദർശിച്ചതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഷിൻഡെ പവാറിനെ ഷാളും പൂച്ചെണ്ടും നൽകി സ്വാഗതം ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *