ബ്രിസ്റ്റൽ: ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നാലാം ടി20യിൽ ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. 49 പന്തിൽ 80 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 35 പന്തിൽ 79 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഫിലിപ് സാൾട്ട് (42 പന്തിൽ 59) മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പരയിൽ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ടിന് ജോസ് ബട്ലറുടെ (8) വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നീട് സാൾട്ട് – ബ്രൂക്ക് സഖ്യം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 146 റൺസാണ് കൂട്ടിചേർത്തത്. 35 പന്തുകൾ മാത്രം നേരിട്ട ബ്രൂക്ക് നാല് സിക്സും എട്ട് ഫോറും നേടി. സാൾട്ടിന്റെ ഇന്നിംഗ്സിൽ ഒരു സിക്സും ഒമ്പത് ഫോറും നേടി. നേരത്തെ, ഇന്ത്യൻ നിരയിൽ ശ്രേയസ് മാത്രമാണ് തിളങ്ങിയത്. 49 പന്തുകൾ നേരിട്ട് പുറത്താവാതിരുന്ന ശ്രേയസ് അഞ്ച് സിക്സും നാല് ഫോറും നേടി. വൈഭവ് സൂര്യവംശി (15), അഭിഷേഖ് ശർമ (16), ഇഷാൻ കിഷൻ (4), ശിവം ദുബെ (22), തിലക് വർമ (11), വാഷിംഗ്ടൺ സുന്ദർ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
ഒമ്പത് വിക്കറ്റിന്റെ ജയം, ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്
