പിണറായിക്ക് അതൃപ്തി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രം​ഗത്തെത്തി. ഇന്ന് മുതൽ മൂന്ന് ദിവസമായാണ് ദില്ലിയിൽ യോ​ഗം ചേരുന്നത്. നേതൃമാറ്റം ചർച്ചയാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം വന്ന പാളിച്ച സിസി ചർച്ച ചെയ്തേക്കും. പിബി നേരത്തെ തയാറാക്കിയ തിരുത്തൽ രേഖയും കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യും. വിഴിഞ്ഞത്തെ ചൊല്ലിയാണ് കണ്ണൂർ സിപിഎം ലോബിയിൽ ഭിന്ന സ്വരം ഉടലെടുത്തത്. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് പിണറായിയുടെ നിലപാടിനെ കണ്ണൂർ നേതൃത്വം ചോദ്യം ചെയ്യുന്നത്. ഇതിന് വിഴിഞ്ഞം ഒരു കാരണം മാത്രമാണ്. കണ്ണൂർ നേതാക്കൾക്ക് പിണറായിയെ ചോദ്യം ചെയ്യാൻ കെൽപ്പ് ഉണ്ടായിരിക്കുന്നു. ഇതാണ് സിപിഎമ്മിലെ രണ്ട് പതിറ്റാണ്ട് ശേഷമുള്ള മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *