രേണുവിനെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ

കൊല്ലം: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരവും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായിരുന്ന രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് കേരളം പൊലീസ്. രേണു സുധി വ്ലോഗിലൂടെ കാണിച്ച കാൻസർ ചികിത്സയുടെ മെഡിക്കൽ ബിൽ വ്യാജമാണെന്ന് ആരോപിച്ച് നിരവധി യൂട്യൂബർമാർ രംഗത്തുവരികയും റിയാക്ഷൻ വീഡിയോകൾ ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബറെ കേരളം പൊലീസ് കസ്റ്റഡിയിൽവേയ്ക്കുന്ന വീഡിയോ രേണു സുധി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വായിൽതോന്നിയത് വിളിച്ച് പറയുന്നവർക്ക് ഇതൊരു ഓർമ്മപ്പെടുത്തലാണ് എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. ഓരോ കീമോയ്ക്ക് വേണ്ടിയും രണ്ട് ലക്ഷത്തിന്റെ മരുന്ന് എടുക്കണമെന്നും അതിന് വേണ്ടിയാണ് യുട്യൂബ് ചാനൽ താൻ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നെ സപ്പോർട്ട് ചെയ്യണമെന്നും അടുത്ത കീമോ കഴിഞ്ഞാൽ എന്താണ് അവസ്ഥയെന്ന് തനിക്കറിയില്ലെന്നും പക്ഷേ അവിടെ നിന്ന് ഞാൻ തിരിച്ചുവരുമെന്നും രേണു വീഡിയോയിലൂടെ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *