കൊച്ചി: സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്.
പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു മണി മുതൽ കളമശ്ശേരി ചക്കോളാസ് പവിലിയനിലാണ് ദി ബൻസുരി സർക്കിൾ സംഗീത വിരുന്ന് അരങ്ങേറുക. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് (bookmyshow.com) സ്വന്തമാക്കാം. സംഗീതം കേൾക്കുക മാത്രമല്ല, അത് അനുഭവിക്കുകയും ഓർമ്മകളാക്കി മാറ്റുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് The Bansuri Circle തീർച്ചയായും വേറിട്ടൊരു അനുഭവമായിരിക്കും.
