ന്യൂഡൽഹി: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കയാളുകളും ആദ്യം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ശരീരഭാഗം വയറാണ്. അടിവയറിൽ കൊഴുപ്പടിയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങിയവയ്ക്കൊക്കെ വയറിലെ കൊഴുപ്പ് കാരണമാകാറുണ്ട്. എന്നാൽ ഇതുമാത്രമല്ല വയറുചാടുന്നത് മസ്തിഷ്കാരോഗ്യത്തെയും ബാധിക്കുമെന്നു പറയുകയാണ് ഹൈദ്രാബാദിൽ നിന്നുള്ള ന്യറോളജിസ്റ്റായ ഡോ. സുധീർ കുമാർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. വയറിൽ കൊഴുപ്പടിയുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പലർക്കും അറിയാമെങ്കിലും അവ ഓർമക്കുറവിനും ഡിമെൻഷ്യക്കും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുവെന്ന് ഡോ.സുധീർ പങ്കുവെച്ചു.
വയറുചാടുന്നത് അപകടം, ഹൃദയത്തെ മാത്രമല്ല, മസ്തിഷ്കാരോഗ്യത്തെയും ബാധിക്കും
