കൊല്ലം : സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ ചർച്ചയാകുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരെ ആദ്യം ഉയർന്ന വിമർശനങ്ങൾക്ക് കാരണം. പിന്നാലെ മകൻ കിച്ചുവിന്റെ തുറന്നു പറച്ചിലുകളും ഓൺലൈൻ മീഡിയകളോടുള്ള സംസാരവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. വിദേശത്തേക്ക് രേണു പോകുന്നത് സ്വർണം കടത്താനും കള്ളക്കടത്ത് നടത്താനുമാണെന്ന ആരോപണമടക്കമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചില വ്ലോഗർമാരാണ് ഇത്തരം കടുത്ത ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടി തന്നെ നൽകിയിരിക്കുകയാണ് രേണു സുധി. രേണുവും മാനേജരും ശരീരം മുഴുവൻ സ്വർണം ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളെ കൊണ്ട് ഇത്രയേ കടത്താൻ പറ്റിയുള്ളൂ’ എന്ന് എഐ ഇമേജിൽ രേണു സുധി കുറിച്ചിട്ടുമുണ്ട്. ഒപ്പം ‘കൊച്ചി എയർ പോട്ടിലെ കസ്റ്റംസ് ഓഫീസർമാരും പോലീസ് ഏമാൻമാരുമെല്ലാം അവിടെ ഊഞ്ഞാലാടാൻ ഇരിക്കുന്നത് കൊണ്ട്, സ്വർണ്ണക്കടത്ത് എളുപ്പമാണ്. ഇന്ന് ഇത്രേ കൊണ്ടുവരാൻ പറ്റിയുള്ളൂ. സോറി ഗയ്സ് അടുത്ത പ്രാവശ്യം നോക്കാം’, എന്നും രേണു സുധി കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഭൂരിഭാഗവും രേണു സുധിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. പരിഹസിച്ചും വിമർശിച്ചും കമന്റിടുന്നവരും ധാരാളമാണ്.
രേണു വിദേശത്തേക്ക് പോകുന്നത് എന്തിന്
