യു.എ.ഇ. സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം നവീകരിക്കുന്നു

ദുബായ് : യു.എ.ഇ.യുടെ ഔദ്യോഗിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും രാജ്യത്തെ സാമ്പത്തികരംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുമായി ‘നാഷണൽ പ്രോഗ്രാം ഫോർ ഡിവലപ്പിങ് ദ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം’ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2024-നെ ദേശീയ അക്കൗണ്ടുകളുടെ ഏകീകൃത അടിസ്ഥാന വർഷമായി നിശ്ചയിക്കുകയും, 2010-2026 കാലയളവിലെ ജി.ഡി.പി. പുനർനിർമിക്കുകയുംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *