തിരുവനന്തപുരം: കേരള നിയമസഭയിൽ പാർലമെൻ്ററി പാർട്ടി ഓഫീസ് തുടങ്ങി ബിജെപി. നിയമസഭാ മന്ദിരത്തിലെ പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി മുരളീധരൻ, ബിബി ഗോപകുമാർ എന്നിവരും പങ്കെടുത്തു.
മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ദീൻ ദയാൽ ഉപാധ്യായയുടെയും ചിത്രങ്ങളുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സഭയ്ക്കുളളിൽ ബിജെപിക്ക് സ്വന്തമായി പാർട്ടി ഓഫീസ് അനുവദിക്കുന്നത്. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 303-ാം നമ്പർ മുറിയാണ് സ്പീക്കർ വിട്ടുനൽകിയിരിക്കുന്നത്.
