തിരുവനന്തപുരം: കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം നിരത്തിലിറങ്ങും. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതിരുന്ന രണ്ട് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ഈ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രമാണ്. ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താമെന്നാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം. കാർ യാത്രികരെ തിരിച്ച് ബസുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കൊണ്ടുവന്നത്. ബസുകൾ വാടകയ്ക്ക് എടുക്കാനായി കെഎസ്ആർടിസി ടെന്‍ഡര്‍ ക്ഷണിച്ചു. ഓണം മുതല്‍ പുതുവത്സരം വരെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽകണ്ടാണ് ടെൻഡർ ക്ഷണിച്ചത്.
Related Posts
മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു, വിവാദത്തിൽ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’
കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്ത സംഭവത്തിൽ ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ഹെലൻ…
സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ…
‘മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു’; വീണാ ജോര്‍ജ്
പത്തനംതിട്ട: ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി വീണാ…
