ദുബൈ: ദുബൈയിലേക്ക് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നവർക്കായി ദുബൈ സർക്കാർ പ്രഖ്യാപിച്ച സമ്മാന പദ്ധതിക്ക് വൻ സ്വീകരണം. നിലവിൽ ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരുടെ എണ്ണം 10,000 കടന്നു. ‘എ ദുബൈ ഇൻവൈറ്റ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ 3000 ദിർഹം വരെയുള്ള സമ്മാന കൂപ്പണുകളാണ് നൽകുക. സ്വദേശികൾക്കും എമിറേറ്റ്സ് ഐ.ഡിയുള്ള പ്രവാസികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന പദ്ധതി ജൂലൈ 20നാണ് തുടങ്ങിയത്.ഒരു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കും പഠനങ്ങൾക്കും ശേഷമാണ് ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ് വ്യത്യസ്തമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. സന്ദർശക, ഓൺ അറൈവൽ വിസകളിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നവർക്കാണ് സമ്മാനം ലഭിക്കുക. ആഗസ്റ്റ് മുതൽ റിവാർഡുകൾ ഇ-മെയിൽ വഴി ലഭ്യമാകും. ഒക്ടോബർ 31 വരെ ദുബൈയിൽ എത്തുന്നവരുടെ പേരുകൾ നിർദേശിക്കാനാണ് അവസരമുള്ളത്.18 വയസ്സിന് മുകളിലുള്ള എമിറേറ്റ്സ് ഐ.ഡിയുള്ളവർക്ക് ഒരു സമയം അഞ്ച് പേരെ വരെ നിർദേശിക്കാം. കൂടുതൽ പേരെ നിർദേശിക്കാനും അവസരമുണ്ട്. ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ സന്ദർശകർ ദുബൈയിൽ എത്തുന്നതിന് മുമ്പ് പേരുകൾ നിർദേശിക്കണം. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയിൽ ഉപയോഗപ്പെടുത്താവുന്ന കൂപ്പണുകളാണ് ലഭിക്കുക. ഈ കൂപ്പണുകൾക്ക് ഡിസംബർ 31 വരെ കാലാവധിയുണ്ടാകും.
Related Posts
ഹജ്ജ് കേരളത്തിൽനിന്നുള്ള ആദ്യ സംഘം മക്കയിലെത്തി
ജിദ്ദ : ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 430 പേരുടെ ആദ്യസംഘം വ്യാഴാഴ്ച ജിദ്ദയിലെത്തി. വൈകുന്നേരം ജിദ്ദ…
വ്യവസായ, വാണിജ്യ മന്ത്രി കിങ്ഡം ഗ്രൂപ്പ് കമ്പനികൾ സന്ദർശിച്ചു
മനാമ: വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ, സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നടത്തിയ പരിശോധനാ പര്യടനത്തിന്റെ ഭാഗമായി…
നിയമം കടുപ്പിച്ച് ഒമാൻ; അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും
മസ്കത്ത്: അനധികൃത ഫോട്ടോയും വീഡിയോയും ഓൺലൈനിൽ പങ്കുവെച്ചാൽ മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും നേരിടേണ്ടി വരുമെന്ന് ഒമാൻ…
