ഹരാരെ: സിംബാബ്വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചതോടെയാണ് ഇന്ത്യ മൂന്ന് ടി20കള്‍ ഉള്‍പ്പെടുന്ന പരമ്പര സ്വന്തമാക്കിയത്. 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന് കിഷന് (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്വെ 17.5 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്വെയെ തകര്‍ത്തത്. 19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍. തദിവനാഷെ മരുമാനി (24), റയാന് ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19), ഡിയോണ്‍ മെയേഴ്സ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ കറന് (1), സിക്കന്ദര്‍ റാസ (0), വെസ്ലി മധെവേരെ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ, മുസറബാനി ഗള്ളിയില്‍ റ്യാന്‍ ബേളിന്റെ കൈകളിലെത്തിച്ചു.
സിംബാബ്വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
