തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ടു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ യൂണിയനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. മില്‍മ ഡെപ്യൂട്ടി ഡയറക്ടര്‍ ഷിംല ഉണ്ണികൃഷ്ണനാണ് ചുമതല. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എല്‍ഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാള്‍ തിരുവനന്തപുരം മേഖല യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി.
