ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി തിലക് വര്‍മ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തിലക് വര്‍മ ക്രീസിലിറങ്ങിയത് വെറുമൊരു മത്സരത്തിനല്ല. തന്റെ സ്ഥാനം ഉറപ്പിച്ചുനിര്‍ത്താനുള്ള വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലേക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റും ഇന്ത്യയുടെ പുതിയ ആക്രമണോത്സുക ബാറ്റിംഗ് ശൈലിക്ക് അദ്ദേഹം അനുയോജ്യനാണോ എന്നുമുള്ള ചര്‍ച്ചകള്‍ ശക്തമായിരുന്ന സമയത്ത്, അതിനെല്ലാം മൈതാനത്ത് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും, സ്പിന്നര്‍മാരെ നേരിടുന്നതിലെ ബുദ്ധിമുട്ടുകളും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും വഴിപ്പെടാതെ, ടീമിന്റെ ആവശ്യപ്രകാരമാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നും വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്നും തിലക് വ്യക്തമാക്കിയിരുന്നു. ഹരാരെയില്‍ ഇന്ത്യ 95 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയപ്പോഴാണ് തിലക് രക്ഷകനായത്. കെണികളൊരുക്കിയ സിംബാബ്വെ ബൗളര്‍മാരെ കരുതലോടെയാണ് തിലക് നേരിട്ടത്. എന്നാല്‍ ആ കരുതലില്‍ റണ്ണിന്റെ വേഗത കുറഞ്ഞില്ല. ഫീല്‍ഡര്‍മാരുടെ ഗ്യാപ് കണ്ടെത്തി പന്ത് പായിച്ച താരം വെറും 23 പന്തുകളില്‍ നിന്ന് 206.89 സ്‌ട്രൈക്ക് റേറ്റില്‍ മിന്നുന്ന അര്‍ദ്ധസെഞ്ച്വറി നേടി. ഒടുവില്‍ പുറത്താകാതെ 219 എന്ന വലിയ സ്‌കോറിലേക്ക് ഇന്ത്യയെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *