എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും; സിജെപിക്കെതിരെ വിമർശനവുമായി നടൻ മാധവ് സുരേഷ്

തിരുവനന്തപുരം: സിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ മാധവ് സുരേഷ്. പഞ്ചാബിൽ നടക്കുന്നതിനേക്കുറിച്ച് പാറ്റകൾ സംസാരിക്കാത്തതെന്താണെന്ന് സുരേഷ് മാധവ് ചോദിച്ചു. എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും. പഞ്ചാബിലും വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തത്. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൌനമെന്നും മാധവ് സുരേഷ് വിമർശിച്ചു. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ബിജെപി ഉൾപ്പെടാത്ത സംഭവങ്ങളിലെ പ്രശ്നങ്ങൾ ആളുകൾ മനപൂർവ്വം മറക്കുന്നുവെന്നാണ് മാധവ് സുരേഷ് ആരോപിച്ചു. നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സംസാരിച്ചത് പോലെ പഞ്ചാബിലെ വിദ്യാർത്ഥികൾക്കായി സംസാരിക്കൂ. നിങ്ങളുടെ ആശയങ്ങൾ നിങ്ങളെ നിശബ്ദരാക്കാൻ അനുവദിക്കരുതെന്നും മാധവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *