ദുബായ്: ദുബായിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹം ആയി ഉയർന്നു. ഞായറാഴ്ച ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 457 ദിർഹമായിട്ടാണ് വർധിച്ചത്. ഞായറാഴ്ച 452.25 ദിർഹം ആയിരുന്നു. കഴിഞ്ഞ ആഴ്ച സ്വർണവില 500 ദിർഹം കടന്നിരുന്നെങ്കിലും നിലവിലെ നിരക്ക് ജൂലൈ മാസത്തിലെ സർവ്വകാല റെക്കോർഡിൽ നിന്നും നേരിയ തോതിൽ താഴെയാണ്.
Related Posts
കാലവർഷം: ആലപ്പുഴയിൽ 28 ശതമാനം മഴ കുറഞ്ഞു
ആലപ്പുഴ: കാലവർഷം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോഴും…
‘തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു’; റിജിൽ മാക്കുറ്റി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. തനിക്ക് സീറ്റ് കിട്ടാത്തതിൽ പാർട്ടിയിൽ ഒരു…
സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനക്കാരായ യുവതികൾ ജീവനൊടുക്കാൻ ശ്രമിച്ചു, ഒരാൾ മരിച്ചു
തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ്…
