എയ്ഡ്സ് പ്രതിരോധം അപകടത്തിൽ- ഉനൈഡ്സ്

ന്യൂഡൽഹി : ആഗോള സാമ്പത്തികസഹായം അഞ്ചിലൊന്നായി കുറഞ്ഞതോടെ എയ്ഡ്സ് പ്രതിരോധം അപകട ഘട്ടത്തിലാണെന്ന് UNAIDS. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ വിദേശ സഹായം ഗണ്യമായി വെട്ടിച്ചുരുക്കിയത് വലിയ വെല്ലുവിളിയായി. ഫ്രാൻസ്, ജർമനി, യുകെ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും അതേ പാത പിന്തുടർന്നുവെന്നും UNAIDS പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2025 ജനുവരിയിൽ ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിനു മുൻപ് അന്താരാഷ്ട്ര തലത്തിൽ എച്ച്‌ഐവി പ്രതിരോധത്തിനായുള്ള ധനസഹായത്തിന്റെ 75 ശതമാനവും യുണൈറ്റഡ് സ്റ്റേറ്റ്സായിരുന്നു നൽകിയിരുന്നത്. എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം എച്ച്‌ഐവി പ്രതിരോധത്തിനുള്ള ധനസഹായം താത്കാലികമായി നിർത്തിവെക്കുകയും പിന്നീട് ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് ധനസഹായം പുനരാരംഭിക്കുകയും ചെയ്തു. എങ്കിലും മിക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കും ഫണ്ട് ലഭിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *