കൊച്ചി: നടി അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ . അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരാൻ അൻസിബ ശ്രമിക്കുന്നത്.
കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല. അമ്മ പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേത മേനോൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.
