ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെള്ളി. പുരുഷന്മാരുടെ 110+ കിലോ വിഭാഗത്തിലാണ് ലവ്പ്രീത് വെള്ളി നേടിയത്.ആകെ 388 കിലോ ഉയർത്തിയാണ് ലവ്പ്രീത് രണ്ടാമതെത്തിയത്. സ്നാച്ചിൽ 176 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 212 കിലോയുമാണ് താരം ഉയർത്തിയത്.
389 കിലോ ഉയർത്തിയ ന്യൂസിലൻഡിന്റെ ഡേവിഡ് ആൻഡ്രു ഈ ഇനത്തിൽ സ്വർണം നേടി. സ്നാച്ചിൽ 166 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 223 കിലോയുമാണ് താരം ഉയർത്തിയത്.356 കിലോ ഉയർത്തിയ ഇംഗ്ലണ്ടിന്റെ ആൻഡ്രു ഗ്രിഫ് വെങ്കലമെഡൽ നേടി. സ്നാച്ചിൽ 165 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 191 കിലോയുമാണ് താരം ഉയർത്തിയത്.
