പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി ജന്തര്‍ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്‌സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല.

കുട്ടികളായ നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേർവഴിയിൽ നടത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികാരാധീനനായാണ് നരേന്ദ്ര മോദി വീഡിയോയില്‍ സംസാരിച്ചത്. ചെറിയ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ടത് നമ്മളാണെന്നും അത് തിരുത്താന്‍ ഇനി അവസരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ താന്‍ മാപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2 മിനിറ്റ് 54 സെക്കന്റ് വീഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമൻ്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ രംഗത്തെത്തി. റീലിൽ മാത്രമാണോ മാപ്പ് നൽകുന്നതെന്നും കേസുകൾ പിൻവലിക്കുമോയെന്നും ദീപ്കെ ചോദിച്ചു. ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ അവരുടെ വൃത്തിക്കെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ഇതുവരെ കേസെടുത്തില്ലല്ലോ എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെയും പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *