ആറന്മുള: മഴയും വെള്ളപ്പൊക്കവും കാരണം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകി. 10 വള്ളസദ്യ വഴിപാടുകളാണ് ഇന്നുള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചു. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. ഒഴുക്ക് ഉള്ളതിനാൽ വെള്ളത്തിലൂടെ നടക്കുന്നതും അപകടസാധ്യതയാണ് സൃഷ്ടിക്കുന്നു.
Related Posts
കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി: നിരുപാധികം മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്…
കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന് ഡോ…
മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്; പാർസലിലും പരിശോധന വരും
ന്യൂഡൽഹി : മയോണൈസിനു പിന്നാലെ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പ്. മയോണൈസിന്റെ സമയപരിധി രണ്ടുമണിക്കൂറാണ്. ഇതുകഴിഞ്ഞ മയോണൈസ് ഉപയോഗിക്കുന്നത് അപകടകരംമാത്രമല്ല കുറ്റകരംകൂടിയാണ്. പാർസൽ…
