റയല്‍ മാഡ്രിഡില്‍ നിന്ന് വേര്‍പ്പെട്ടൊരെന്നെ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാനാകില്ല, വിനീഷ്യസ് ജൂനിയര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍, വിനീഷ്യസിനെക്കുറിച്ച് ട്രാൻസ്‌ഫര്‍ ലോകത്ത് മുഴങ്ങിക്കേള്‍ക്കുന്നതൊന്നും ലോസ് ബ്ലാങ്കോസ് ആരാധകരെ ആനന്ദിപ്പിക്കുന്നതല്ല. അയാള്‍ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പടികളിറങ്ങാൻ ഒരുങ്ങുന്നുവത്രെ, കാരണമായി കിലിയൻ എംബാപെയുടെ പേരും ചേര്‍ത്തുവെക്കപ്പെടുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ വിനീഷ്യസും റയലും തമ്മിലുള്ള ഭിന്നതകളുടെ കാരണം, ആഴ്‌സണലിന്റെ ജഴ്‌സി വിനീഷ്യസ് സ്വീകരിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണ്. സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാള്‍ഡോ നസാരിയോയും ഒരുമിച്ച് പന്തുതട്ടിയതാണ് ലോസ് ബ്ലാങ്കോസിനായി. അവിടെ കിലിയൻ എംബാപെയുടെ സാന്നിധ്യമോ അയാള്‍ക്ക് ലഭിക്കുന്ന മുൻഗണനയോ പൂര്‍ണമായൊരു പടിയിറക്കത്തിലേക്ക് നയിക്കാൻ പോന്നതല്ല. റയലുമായുള്ള വിനീഷ്യസിന്റെ കരാര്‍ കലാവധി 2027 സമ്മറിലാണ് അവസാനിക്കുന്നത്. ഈ കരാര്‍ പുതുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒന്നരവര്‍ഷത്തോളമായി. ഇതുവരെ ഒരു കോമണ്‍ പോയിന്റിലേക്ക് എത്താൻ ഇരുകക്ഷികള്‍ക്കും സാധിച്ചിട്ടില്ല.
വിനീഷ്യസ് മാജിക്ക് റയലിന് വേണ്ടെ? ട്രാൻസ്‌ഫര്‍ വിൻഡോയില്‍ സംഭവിക്കുന്നതെന്ത്
