കൊച്ചി : മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘ഗപ്പി’യുടെ പത്താം വാർഷിക ദിനത്തിൽ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. നായക നടൻ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും കൈകോർക്കുന്ന പുതിയ ചിത്രത്തിന് സൂചന കുറിച്ചു കൊണ്ടുള്ള ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനകളുണ്ട്. ഇരുവർക്കുമൊപ്പം ചേതന് ജയലാലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൽ തേജസ് വർക്കി എന്ന എഞ്ചിനീയറെ അവതരിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് തന്റെ കരിയറിൽ വഴിതിരിവ് ഉണ്ടാക്കിയപ്പോൾ, മലയാളത്തിലെ ഏറ്റവും മികച്ച സ്വപ്നതുല്യമായ നവാഗത സംവിധാനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജോൺപോൾ ജോർജ്.
10 വർഷങ്ങൾക്ക് ശേഷം ‘ഗപ്പി’ ടീം വീണ്ടും
