ഡൽഹി : ബോക്സ് ഓഫീസില്‍ നേടുന്ന കോടികളുടെ കണക്കിലാണ് ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത്. രാജ്യത്തെ വിവിധ ഭാഷകളിലെ വമ്പൻ ചിത്രങ്ങള്‍ സംസ്ഥാന ഭേദമന്യേ മികച്ച സ്വീകാര്യത നേടുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്. ഇന്ത്യൻ ഭാഷാ ചിത്രങ്ങള്‍ മാത്രമല്ല ഹോളിവുഡ് സിനിമകളും രാജ്യത്ത് വമ്പൻ വിജയം സ്വന്തമാക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ ചേര്‍ന്ന ചിത്രമാണ് സ്പൈഡര്മാന്: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. ഇന്ത്യയിലും വൻ കുതിപ്പാണ് ചിത്രം നേടുന്നത്. ചിത്രത്തിന്റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് ഇവര്‍ നേരത്തേ അറിയിച്ചിരുന്നു. 73 കോടി ആയിരുന്നു റിലീസ് ദിനമായ ജൂലൈ 30 ന് ചിത്രം നേടിയ കളക്ഷന്‍. എന്നാല്‍ ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം പിറ്റേദിവസം നേടിയത്. സോണി പിക്ചേഴ്സ് ഇന്ത്യ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ് 380.78 കോടിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.
കളക്ഷനില്‍ ഞെട്ടിച്ച് സ്പൈഡര്മാൻ
