‘ഇവിടെ എല്ലാം പോകും..’; നായകനായി ഞെട്ടിച്ച് ലോക്കി

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരം സംവിധാനം ചെയ്ത ഡി.സി തിയേറ്ററുകളിൽ എത്തിയിരിക്കുയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകനായി തന്റെ കഴിവ് തെളിയിച്ച ശേഷം നായകനായി ലോകേഷ് കനകരാജ് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലോകേഷിന്റെയും വാമിഖയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും മികച്ചുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രതികരണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *