മുഖ്യമന്ത്രിയോട് സഹായം തേടി റിഷഭ് പന്ത്, ഉറപ്പുനൽകി പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാനും അവിടെ വീട് നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതോടെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇന്നലെ രാത്രി പങ്കുവെച്ച പോസ്റ്റിലാണ് പന്ത് തന്‍റെ നിരാശ റിഷഭ് പന്ത് പരസ്യമാക്കിയത്. പിന്നാലെ താരത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിക്കുകയാണെങ്കിലും സ്ഥലം വാങ്ങുന്നത് വലിയൊരു ദുരനുഭവമായി മാറിയെന്ന് റിഷഭ് പന്ത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. സൗജന്യമായി ഭൂമി ആവശ്യമില്ലെന്നും സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സ്ഥലം വാങ്ങാൻ താൻ തയ്യാറാണെന്നും പന്ത് പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തിന്‍റെ വികസനത്തിൽ പങ്കാളിയാകാനും തന്‍റെ നാട്ടുകാരായ മനുഷ്യർക്കൊപ്പം ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ഇരുപത്തിയെട്ടുകാരനായ പന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *