എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കാണുന്നവരുണ്ട്’; മനസുതുറന്ന് ശിഖ

റിയാലിറ്റി ഷോ ആസ്വാദകരുടെ പ്രിയപ്പെട്ട ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. രഞ്ജിനിയുടെ അവതരണവും, പ്രമുഖ താരങ്ങൾ ജഡ്ജസായി എത്തിയ ഷോ ഇന്നും നിരവധി സീസണുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ശിഖ പ്രഭാകർ. സ്റ്റാർ സിങ്ങറിലെ നാലാം സീസൺ മത്സരാർത്ഥി ആയിട്ടാണ് ശിഖ എത്തിയത്. സംഗീത സംവിധായകൻ ഫൈസൽ റാസിയാണ് ശിഖയുടെ ഭർത്താവ്. ഇവർക്ക് ഉറുമി എന്ന പേരിൽ ഒരു മ്യൂസിക്കൽ ബാൻഡുമുണ്ട്. ഇതിലൂടെ സ്റ്റേജ് ഷോകളുമായി സജീവമാണ് ശിഖ. സ്റ്റേജ് ഷോകൾ ചെയ്യുമ്പോളുള്ള അനുഭവങ്ങളെക്കുറിച്ചാണ് ശിഖ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. ഇപ്പോഴും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ തന്നെ കാണുന്ന ആളുകളുണ്ടെന്നും അവരോടൊക്കെ നന്ദി മാത്രമാണ് ഉള്ളതെന്നും ശിഖ പറയുന്നു.

”പ്രോഗ്രാമിനു പോകുമ്പോൾ ചില അമ്മമാർ വന്ന് കെട്ടിപ്പിടിച്ച് ഉമ്മയൊക്കെ തരാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് അതൊക്കെ. അതൊക്കെ ഒരു ഭാഗ്യമല്ലേ. എത്ര പാട്ടുകൾ ഹിറ്റ് അടിച്ചാലും അങ്ങനെയുള്ള സ്നേഹമൊക്കെ കിട്ടണമെങ്കിൽ ഭയങ്കര ഭാഗ്യം വേണം. എനിക്കങ്ങനെ കുറേ സ്നേഹം കിട്ടിയിട്ടുണ്ട്. അതിലെല്ലാം ഞാൻ നന്ദി പറയുകയാണ്. ഇപ്പോഴും ഞാൻ ഓരോ പാട്ട് പാടിയിടുമ്പോളും അവരുടെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കമന്റുകളിൽ എന്നെ ട്രീറ്റ് ചെയ്യുന്ന കുറേപ്പേരുണ്ട്. ഞങ്ങളുടെ മോൾ, ഞങ്ങളുടെ ശിഖക്കുട്ടി എന്നൊക്കെ ഇപ്പോഴും പറയുന്ന കുറേ ആളുകളുണ്ട്. അവരോടൊക്കെ നന്ദിയുണ്ട്. മുടി മുറിച്ചതിനെപ്പറ്റിയും ചിലർ ചോദിക്കും. മുടി പതുക്കെ വളർത്താം എന്നാണ് അവരോടൊക്കെ പറയാനുള്ളത്”, സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ ശിഖ പ്രഭാകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *