കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം; പുതിയ പദ്ധതിയുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആന്ധ്രാപ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി സർക്കാരിന്റെ ചര്‍ച്ചയിലുണ്ടെന്നും ആരോഗ്യമന്ത്രി കെ.ജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിക്കും.

മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. തമിഴ്‌നാട്ടില്‍ ജനന നിരക്ക് വലിയ തോതില്‍ കുറയുന്നു എന്നതാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസവിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ഒരുക്കുന്നത്.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 16 ശമതാനം 60 വയസിന് മുകളിലുള്ളവരാണ് എന്ന് കെജി അരുണ്‍രാജ് പറഞ്ഞു. ആന്ധ്ര പ്രദേശില്‍ നടപ്പാക്കിയ പോലുള്ള പദ്ധതിയാണ് ആലോചിക്കുന്നത് എന്ന് മന്ത്രി സൂചിപ്പിച്ചു. മൂന്നാമത്തെ കുട്ടി ജനിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് ആന്ധ്രയിലെ പദ്ധതി.

ജനന നിരക്ക് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ 99 ശതമാനം പ്രസവവും ആശുപത്രികളിലാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം കുറഞ്ഞു വരികയാണ്. സ്വകാര്യ ആശുപത്രികളികളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *