FCR.A ബില്ലിൽ കുരുങ്ങി മോദി

തിരുവനന്തപുരം: രാജ്യത്തിനകത്ത് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഉയർത്തിയ പ്രതിഷേധത്തിനൊപ്പം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റേതടക്കം വിദേശ സമ്മർദം കൂടി ശക്തിപ്പെട്ടതോടെ എഫ്.സി.ആർ.എ ബില്ലിൽ കുരുങ്ങി മോദി സർക്കാർ. മുഖം രക്ഷിക്കാൻ വിവാദ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാമെന്ന സ്പീക്കർ ഓം ബിർളയുടെ സമവായ നിർദേശം കോൺഗ്രസ് തള്ളി. ജെ.പി.സിക്ക് വിടാനുള്ള നിർദേശത്തെ തങ്ങൾ സഭയിൽ എതിർക്കുമെന്നും ബിൽ പിൻവലിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും കോൺഗ്രസ് സ്പീക്കറെ അറിയിച്ചു.
ഒന്നുകിൽ കോൺഗ്രസ് എതിർപ്പ് അവഗണിച്ച് ബിൽ ജെ.പി.സിക്ക് വിടുകയോ അതല്ലെങ്കിൽ തൽക്കാലം തൊടാതിരിക്കുകയോ ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, DMK, NCP , Y.S.R.C.P തുടങ്ങിയ കക്ഷികളെ കൂട്ടുപിടിച്ച് മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പാസാക്കി കോൺഗ്രസിന് രാഷ്ട്രീയമായ തിരിച്ചടി നൽകാനുള്ള തിരക്കിട്ട നീക്കങ്ങൾ കൂടി നടത്തുകയാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *