ന്യൂഡൽഹി: ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണറി ആൻജിയോഗ്രാഫിക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് നദ്ദയെ ഡൽഹി എയിംസിലാണ് പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് കൊറോണറി ആൻജിയോഗ്രാഫി പരിശോധന നടത്തി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും എയിംസ് അധികൃതർ അറിയിച്ചു.
Related Posts
ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു
കൊച്ചി : വിനോദ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പിആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ്…
പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍…
സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ…
