ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമലയില്‍ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി 16 മുതല്‍ 28 വരെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നു പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമികരിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക്ആവശ്യാനുസരണം സര്‍വീസുകള്‍ ലഭ്യമാകും.

പമ്പയില്‍ നിന്നു ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് ബസുകള്‍ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്ന് അധിക സര്‍വീസുകള്‍ ക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *