വൈഭവിന്റെ ബാറ്റിംഗില്‍ അമ്പരന്ന് പാക് ക്രിക്കറ്റ് ലോകം

മുംബൈ: ഐപിഎല്‍ 2026 സീസണിലെ അവിശ്വസനീയ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 15കാരനായ വൈഭവ് സൂര്യവന്‍ഷി. ഇന്ത്യന്‍ ആരാധകരെ മാത്രമല്ല, അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനിലെ പ്രമുഖ ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ് ഈ കൗമാര താരം. വൈഭവിന്റെ ബാറ്റിംഗ് മികവ് കണ്ട് അവന്റെ ബാറ്റില്‍ ഒരു ‘എഐ ചിപ്പ്’ ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് പാക് ടെലിവിഷന്‍ അവതാരകന്‍ തമാശരൂപേണ അഭിപ്രായപ്പെട്ടത്.

ഈ സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്ന് മാത്രം 357 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ യാതൊരു ഭയവുമില്ലാതെ ബാറ്റ് വീശുന്ന വൈഭവിനെ പ്രമുഖ പാക് ക്രിക്കറ്റ് അനലിസ്റ്റ് നൗമാന്‍ നിയാസ് വാനോളം പുകഴ്ത്തി. ‘സ്മാഷ് ഹിറ്റ്’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *