എക്സിറ്റ് പോളുകൾ തള്ളി മമതാ ബാനർജി

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പൂർത്തിയാതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമെന്നും ‘മാ, മാട്ടി, മാനുഷ്’ സർക്കാർ രൂപീകരിക്കുമെന്നും മമത പ്രഖ്യാപിച്ചു. എക്സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്ന് അവർ അവകാശപ്പെട്ടു. കഴിഞ്ഞ തവണ നേടിയ 215 സീറ്റുകളേക്കാൾ മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേതെന്നും മമത വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *