മമതയ്ക്ക് തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരായി നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശിച്ചിരുന്നു. ഈ നിർദേശത്തെ നേരത്തെ കൽക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദങ്ങളിൽ ഒരു തെറ്റുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. അത് തെറ്റായ അനുമാനമാണെന്നും ‘സർക്കാർ ജീവനക്കാർക്ക് കുറച്ച് വിശ്വാസ്യത നൽകണമെന്നും’ കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *