തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിട്ട കടുത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംസ്ഥാനത്തിനുടനീളം ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ പരമ്പരാഗത കൊട്ടകളിൽപോലും വോട്ട് ചോർച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോവാനാണ് ലക്ഷ്യമിടുന്നത്. ജന പിന്തുണ വീണ്ടെടുക്കാൻ പാർട്ടിയും സർക്കാരും സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇതിലൂടെ ശക്തിയോടെ തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പൊതുവെ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്.
പരാജയത്തിന്റെ കൃത്യമായ കാരണങ്ങൾ പരിശോധിക്കുമെന്നും, പരിശോധനയ്ക്കു ശേഷം മാത്രമേ പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. പരാചയത്തെക്കുറിച്ച് പഠിച്ച ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടിയെയും മുന്നണിയെയും ശരിയായ ദിശയിൽ മുന്നോട്ട് നായ്‌ക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരള ചരിത്രത്തിൽ മുൻപും തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും, കണ്ണൂരിലെ പാർട്ടിയുടെ ശക്തമായ കോട്ടകൾ പോലും തകർന്നടിയുന്ന സാഹചര്യമാണ് ഇത്തവണ ഉണ്ടായത്.
