മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിജിദ്ദയിൽ മരിച്ചു

റിയാദ്: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിലെ സനാബീലിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹിൽ പങ്കെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

പരേതനായ പാലൂരാൻ മൊയ്തീന്റെയും ഉമ്മുകുൽസുവിെൻറയും മകനാണ്. ഭാര്യ ഫാത്തിമ സബീറ. സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസിന. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *