അസമിൽ അധികാരം ലഭിച്ചാൽ ഏക സിവിൽകോഡ് നടപ്പിലാക്കും ; അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അസമിൽ അധികാരത്തിൽ വരാൻ സാധിച്ചാൽ ഏക സിവിൽകോഡ് (യുസിസി ) നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽകോഡ് നടപ്പിലാക്കുന്നപക്ഷം നാല് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിലെ ചായ്‌ഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രെസ്സിനുനേരെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. പ്രകൃതിയാൽ അനുഗ്രഹീതമാണ് അസം , എന്നാൽ അസാമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് കൈമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നുഴഞ്ഞു കയറ്റക്കാർ അസമിലെ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കാസിരംഗ വനഭൂമി പോലും അവർ കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം തന്നെ അസമിൽ ബിജെപി കൈവരിച്ച നേട്ടങ്ങളും അമിത് ഷാ ചൂണ്ടികാണിച്ചു. ബിജെപി അസം ഭരണത്തിലുള്ള സമയത്തു 1.5 ലക്ഷം ഏക്കർ ഭൂമി കയ്യേറ്റക്കാരിൽ നിന്നും തിരിച്ചുപിടിച്ചെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വരാൻ പോവുന്ന തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ വരുന്നപക്ഷം നുഴഞ്ഞുകയറ്റക്കാരെ തേടിപ്പിടിച്ചു തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News