അബ്ദുൽ റഹീമിന്‍റെ മോചനം വൈകുന്നു; നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയായില്ല

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. നടപടികൾ പൂർത്തിയാക്കാൻ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി. എന്നാൽ , നടപടികൾ ഇന്ന് പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിവരം. നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നത്തോടെ അതും കഴിഞ്ഞാകും ബാക്കി നടപടികൾ പൂർത്തീകരിക്കാൻ കഴിയുക. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *