തിരുവനന്തപുരം: ബിജെപിയുടെ ആധിപത്യം 20 വർഷം കൂടി രാജ്യത്ത് തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്തയുടെ നിരീക്ഷണം. ബിജെപിയുടെ പ്രകടനം മോശമാകാത്തിടത്തോളം കാലം അവർ വിജയിച്ചുകൊണ്ടിരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും പ്രദീപ് ഗുപ്ത വിലയിരുത്തി. ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി നിലവിലെ സർക്കാരിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. അതിഗംഭീരമായി എൻഡിഎയ്ക്കും ബിജെപിക്കും ഇനി പ്രവർത്തിക്കേണ്ടി വരുമെന്നും പ്രദീപ് ഗുപ്ത വിശദീകരിച്ചു. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതായിട്ട് 2029ൽ ഏകദേശം 15 വർഷത്തോളം ആവും. ഇനിയും ജനങ്ങളെ വിശ്വസിപ്പിക്കാൻ കോൺഗ്രസിന് അഞ്ചുവർഷം കൂടി വേണ്ടിവരുമെന്നും ഗുപ്ത പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *