കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങളുമായി മോദി

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുനേരിടുന്നതിനായി ഭരണപരമായ കാര്യങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശമെന്നാണ് റിപ്പോർട്ട്.

സർക്കാർ ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചുവപ്പുനാടകൾ ഇല്ലാതെ നടപടികൾ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മന്ത്രിമാർ മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *