കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തി മുനമ്പം സമരസമിതി നേതാക്കൾ. മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യ്കതമാക്കി. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി നേതാക്കൾ.
അതേസമയം, മുനമ്പത്തെ ഭൂമിത്തർക്കത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മേൽ വലിയ സമ്മർദം ഉണ്ടാകുന്നതിനിടെയാണ് മുനമ്പം സമരസമിതി നേതാക്കളുടെ കൂടിക്കാഴ്ച നടന്നത്.
