ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം സഹമന്ത്രിയുമായ നടൻ സുരേഷ് ഗോപി. പ്രവർത്തിച്ച് തെളിയും മുമ്പ് വിജയ് യെ വിമർശിക്കുന്നത് ശരിയല്ല. കേരളത്തിൽ ടിവികെ ആരംഭിച്ചാൽ എന്താണ് പ്രശ്നമെന്നും സുരേഷ് ഗോപി ചോദിച്ചു, തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. അദ്ദേഹം പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാവില്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്നാട്ടിലെ പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ എന്താണ് പ്രശ്നം? അദ്ദേഹം വരുന്നുണ്ടെങ്കിൽ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവർത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണങ്ങളുണ്ടാകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ടിവികെ കേരളത്തിലും സാന്നിധ്യമറിയിക്കാൻ തയ്യാറാകുന്ന തരത്തിലുള്ള വാർത്തകളും കേൾക്കുന്നുണ്ട്.
കേരളത്തിൽ TVK വരും?
