സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍; ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡികെ ശിവകുമാറും തിരിച്ചെത്തിയ ശേഷം നാളെ പാര്‍ട്ടിയോഗം ചേരാന്‍ കഴിഞ്ഞാൽ, തിങ്കളാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ ജെ ജോര്‍ജ് അടക്കമുള്ളവര്‍ സിദ്ധരാമയ്യയുടെ ഒപ്പമുണ്ട്. രാജിയില്‍ സിദ്ധരാമയ്യയുടെ ആശങ്കകള്‍ ഇന്ന് ഹൈക്കമാന്റ് ചര്‍ച്ച ചെയ്യും.

അതേസമയം, തനിക്കെതിരെ തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും പലരും ശ്രമിച്ചുവെന്ന് സിദ്ധരാമയ്യ ഇന്നലെ ആരോപിച്ചു. എന്നാല്‍, പറഞ്ഞ ലക്ഷ്യങ്ങളില്‍ നിന്നോ വാഗ്ദാനങ്ങളില്‍ നിന്നോ താന്‍ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും നിറവേറ്റിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസ് തനിക്ക് അവസരം തന്ന സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *